ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 1 മുതൽ 25 വരെ സമാജം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെൻറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഈ മാസം 22 വരെ തുടരുമെന്നു സംഘാടകർ അറിയിച്ചു. ടൂർണമെന്റ് കാണുന്നതിന് എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും അവസരമൊരുക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താകുറിപ്പിൽ അറിയിച്ചു.
മത്സരത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 39687681 അല്ലെങ്കിൽ 33890941 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
്േിു്