"തണലാണ് കുടുംബം" സ്നേഹസംഗമങ്ങൾ ഫെബ്രുവരി 21ന്

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന "തണലാണ് കുടുംബം" എന്ന ക്യാംപയിനിന്റെ ഭാഗമായി ദാറുൽ ഈമാൻ മദ്രസകളുടെ സഹകരണത്തോടെ ഏരിയാതലങ്ങളിൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമങ്ങൾ ഫെബ്രുവരി 21 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സിഞ്ചിലുള്ള ഫ്രൻഡ്‌സ് സെന്ററിൽ വൈകിട്ട് 7.30നും, മുഹറഖ് ഹാലയിലെ മസ്ജിദുൽ ഈമാൻ മജ്ലിസിൽ രാത്രി 8 മണിക്കും, വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററിൽ വൈകിട്ട് 6 മണിക്കുമാണ് പരിപാടികൾ. "കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം" എന്ന തലക്കെട്ടിൽ ജാസിർ പി.പി, യൂനുസ് സലിം, ജമാൽ നദ്‌വി ഇരിങ്ങൽ എന്നിവർ പ്രഭാഷണം നടത്തും.
ുപു