ബഹ്റൈനിലെ മലയാളികളായ വൈദീകരുടെ കൂട്ടായ്മ രൂപീകരിച്ചു

ബഹ്റൈനിലെ മലയാളികളായ വൈദീകരുടെ കൂട്ടായ്മ രൂപീകരിച്ചു. വിവിധ ക്രൈസ്തവസഭകളുടെ ബഹ്റൈനിലെ പള്ളികളിലെ മലയാളി വൈദീകരാണ് ഒന്നിച്ചുകൂടിയത്.
സെഗയയിലെ സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ വെച്ച് നടന്ന വൈദീക സംഗമത്തിൽ മലങ്കര യാക്കോബായ, ഓർത്തോഡോക്സ്, കത്തോലിക്ക, CSI മലയാളി പാരിഷ്, CSI സൗത്ത് കേരള, മാർത്തോമാ, ക്നാനായ തുടങ്ങിയ സഭകളിലെ വൈദികരാണ് പങ്കെടുത്തത്.
റവ.ഫാദർ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫാദർ മാത്യു ചാക്കോ സ്വാഗതം ആശംസിച്ചു. സേക്രട്ട്ഹാർട്ട് പാരിഷ് പ്രീസ്റ്റ് ഫാദർ ഫ്രാൻസിസ് ജോസഫ് ധ്യാനപ്രസംഗം നടത്തി.
പരിപാടിയിൽ സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഫാദർ ജോൺസ് ജോൺസന് യാത്രയയപ്പും സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയ്ക്ക് സ്വീകരണവും നൽകി.
ഫാദർ ജേക്കബ് കല്ലുവിള, ഫാദർ ബിജു ജോൺ, ഫാദർ തോമസ്കുട്ടി, ഫാദർ മാത്യൂ ഡേവിഡ്, ഫാദർ അനൂപ് സാം. തുടങ്ങിയവർ സംസാരിച്ചു. ഫാദർബിബിൻസ് മാത്യു നന്ദി രേഖപ്പെടുത്തി.
്ിു്ു