നിരോധിത സംരക്ഷിത മേഖലകളിൽനിന്ന് 364 കിലോ ഞണ്ടുകളെ പിടിച്ച നാല് പേർ അറസ്റ്റിൽ

നിരോധിത സംരക്ഷിത മേഖലകളിൽനിന്ന് 364 കിലോ ഞണ്ടുകളെ പിടിച്ച നാലുപേരെ അറസ്റ്റ് ചെയ്ത് കോസ്റ്റ് ഗാർഡ്. ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായ നാലുപേരും.
വാണിജ്യ ആവശ്യങ്ങൾക്കായി റിസർവിൽ മത്സ്യബന്ധനം നടത്തിയെന്ന് സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പബ്ലിക് പ്രോസിക്യൂഷൻ കേസിൽ അന്വേഷണം ആരംഭിച്ചു.
ഇവരിൽനിന്നും രണ്ട് ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും കണ്ടുകെട്ടി. ചെറുമത്സ്യങ്ങൾ മറ്റു സംരക്ഷിത സമുദ്രജീവികൾ എന്നിവയെ പിടികൂടുന്നതിനും വിൽപന നടത്തുന്നതിനും രാജ്യത്ത് വിലക്ക് നിലനിൽക്കുന്നുണ്ട്.
fhfh