ബഹ്റൈൻ ഒഐസിസി അംഗങ്ങളെ സമ്പൂർണ്ണ നോർക്ക, പ്രവാസി ക്ഷേമനിധി അംഗങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ

ബഹ്റൈൻ ഒഐസിസി അംഗങ്ങളെ സമ്പൂർണ്ണ നോർക്ക, പ്രവാസി ക്ഷേമനിധി അംഗങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈൻ ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും പൂർണമായും ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള മൂന്നുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ എപി ഉദ്ഘാടനം ചെയ്തു.
ഓഐസിസി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഷനീദ് ആലക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നിജിൽ രമേശ് സ്വാഗതവും, വൈസ് പ്രസിഡണ്ട് സനീഷ് എൻ നന്ദിയും പറഞ്ഞു. ഓഐസിസി ദേശീയ ആക്ടിംഗ് പ്രസിഡണ്ട് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, മനു മാത്യു, റിജിത്ത് മൊട്ടപ്പാറ, ജീസൺ ജോർജ്, പ്രദീപ് മേപ്പയൂർ, ജവാദ് വക്കം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
നോർക്ക, പ്രവാസി ക്ഷേമനിധി ക്യാമ്പയിനിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ 3805 3220 അല്ലെങ്കിൽ 3323 9243 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
asfdsdf