ഐ.സി.എഫ്. മനാമ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടത്തിയ മെമ്പർഷിപ്പ് കാമ്പയിന് ശേഷം നടന്ന ഐസിഎഫ് വാർഷിക കൗൺസിൽ അബ്ദു റഹീം സഖഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ സംഘടനകാര്യ സിക്രട്ടറി ശംസു പൂക്കയിൽ ഉദ്ഘാടനം ചെയ്തു.
അബ്ദു റഹീം സഖാഫി അത്തിപ്പറ്റ (പ്രസിഡണ്ട്), ശംസുദ്ധീൻ മാമ്പ( ജനറൽ സെക്രട്ടറി,) അബ്ദു റഹ്മാൻ കരുണാഗപ്പളളി (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് മനാമ റീജിയൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ. ഡെപ്യൂട്ടി പ്രസിഡണ്ടുമാരായി കാസിം വയനാട്, അശ്റഫ് രാമത്ത്, നൗഷാദ് കണ്ണൂർ, എന്നിവരെയും സെക്രട്ടറിമാരായി ഷെഫീഖ് പൂക്കയിൽ, മുസ്തഫ ഒറ്റപ്പാലം, ഹബീബ് പട്ടുവം, അസീസ് ചെരുമ്പ, ഹുസൈൻ സഖാഫി, ഷിഹാബ് അസ്ലമി, യൂസുഫ് അഹ്സനി, റഷീദ് കുളത്തൂർ, റഷീദ് പുന്നാട്, സലാം പെരുവയൽ, ഫിറോസ് മാഹി എന്നിവരെയും തിരഞ്ഞടുത്തു.
മനാമ സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ അതാത് സമിതി സെക്രട്ടറിമാർ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഐ.സി.എഫ്. നാഷനൽ ജനറൽ സെക്രട്ടറി അഡ്വ. എം.സി അബദുൽ കരിം പുനഃസംഘടന നടപടികൾക്ക് നേതൃത്വം നൽകി. അസീസ് ചെരുമ്പ സ്വാഗതവും ശംസുദ്ധീൻ മാമ്പ നന്ദിയും പറഞ്ഞു.
dfvsd