ഐ.വൈ.സി.സി ബഹ്‌റൈൻ " ഒന്നായി കൂടാം " എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ, ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഒന്നായി കൂടാം " എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവർത്തകരും, കുടുംബങ്ങളും, കുട്ടികളുമടക്കം നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. സാക്കിർ ഡെസേർട്ട് ക്യാമ്പിൽ വെച്ചു വൈകിട്ട് 7 മണി മുതൽ, പുലർച്ചെ 5 മണി വരെയാണ് ക്യാമ്പ് നടന്നത്.
എക്സിക്യൂട്ടീവ് മെമ്പർ നിസാം കരുനാകപ്പള്ളിയുടെ നേതൃത്വത്തിൽ മെമ്മറി ടെസ്റ്റ് മത്സരം, ചോദ്യോത്തര മത്സരമടക്കം നിരവധി കലാപ്രകടനങ്ങളും അരങ്ങേറി. വിവിധ കലാപരിപാടികളിൽ വിജയികളായവർക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് പന്മന എന്നിവർ സമ്മാന വിതരണം നടത്തി.
മെമ്മറി ടെസ്റ്റിൽ ഹൈറ അനസും, ചോദ്യോത്തരത്തിൽ നിവേദ് രജീഷ് രവി തുടങ്ങിയവർ മികച്ച നിലവാരം പുലർത്തി. ഷാഫി വയനാടിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ ക്രമീകരണങ്ങളും, ക്യാമ്പ് ഫയറുമടക്കം സംവിധാനിച്ച ക്യാമ്പിൽ ആർട്സ് വിംഗ് കൺവീനർ റിച്ചി കളത്തൂരേത്ത്, ശരത് കണ്ണൂർ, സിദ്ദിഖ്, ജയരാജ് അടക്കമുള്ളവരുടെ ഗാന സദസ്സ് പരിപാടിക്ക് മികവേകി.
പ്രോഗ്രാം കോഡിനേറ്റർമാരായ അനൂപ് തങ്കച്ചൻ, സ്റ്റെഫി സാബു, ദേശീയ കോർ കമ്മിറ്റി അംഗങ്ങളായ അനസ് റഹീം, ഷംഷാദ് കാക്കൂർ, രതീഷ് രവി, മുഹമ്മദ് ജസീൽ, റിനോ സ്കറിയ, ജമീൽ കണ്ണൂർ, ഐ.വൈ.സി.സി വനിത വിംഗ് എക്സിക്യൂട്ടീവ് മെമ്പർ ബാഹിറ അനസ്, എന്നിവർ നേതൃത്വം നൽകി.
dsff
sdfvds
sgfsg