ബഹ്‌റൈനിൽ ഇനി മുതൽ വിദേശതൊഴിലാളികൾക്ക് നിയമപരമായി ജോലി ചെയ്യാൻ ആറു മാസത്തെ കമ്മേർഷ്യൽ വർക്ക് പെർമിറ്റ്

ബഹ്‌റൈനിൽ ഇനി മുതൽ വിദേശതൊഴിലാളികൾക്ക് നിയമപരമായി ജോലി ചെയ്യാൻ ആറു മാസത്തെ കമ്മേർഷ്യൽ വർക്ക് പെർമിറ്റും ലഭിക്കും. നിലവിൽ ബഹ്റൈനിലുള്ളവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.
ഇതുവരെ ഒരു വർഷം, രണ്ട് വർഷം എന്നീ രീതികളിലാണ് വിസ നൽകിയിരുന്നത്. പുതിയതായി ഏർപ്പെടുത്തിയിരിക്കുന്ന ആറ് മാസത്തെ വിസയ്ക്കായി അമ്പത് ദിനാർ വർക്ക് പെർമിറ്റിനും, 36 ദിനാർ ഹെൽത്ത് ഇൻഷൂറൻസുമായി ആകെ 86 ദിനാറാണ് ഈടാക്കുക.
ഈ ഒരു സംവിധാനം ഇതിനികം എൽഎംആർഎ സൈറ്റിൽ വന്നുകഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
sdfdsf