വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ ഇഫ്താർ വിരുന്നു മാർച്ച് 21ന്

ഈ വർഷത്തെ വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ ഇഫ്താർ വിരുന്നു മാർച്ച് 21ന് തുബ്ലി യിലുള്ള ഫാത്തിമ കാനൂ ഹാളിൽ വച്ചു സംഘടിപ്പിക്കുന്നതിനായി തീരുമാനിച്ചു.
ഇഫ്താർ മജ്‌ലിസ് 2025 സ്വാഗത സംഘം വൈസ് പ്രസിഡന്റ് മനോജ് വർക്കലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു. ഷാജി മൂതല വനിതാ വിഭാഗം സെക്രട്ടറി ഐഷാ സിനോജ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇഫ്താർ മജ്‌ലിസ് 2025 ന്റെ കൺവീനർ മാരായി ശഅൻഷാദ്, അനീഷ്, മനോജ് വർക്കല എന്നിവരെ തെരഞ്ഞെടുത്തു. സെൻ ചന്ദ്രബാബു യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.
gvdfxgd