ദേശീയ ആക്ഷൻ ചാർട്ടറിന്‍റെ 24ആം വാർഷികാഘോഷത്തിൽ പങ്കെടുത്ത് ഹമദ് രാജാവ്

രാജ്യ പുരോഗതിയുടെ നെടുംതൂണായ ദേശീയ ആക്ഷൻ ചാർട്ടറിന്‍റെ 24ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സാഖിറിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയം വർഷാവർഷം സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ രാജകുടുംബത്തിലെ വിശിഷ്ട വ്യക്തികളും പങ്കാളികളായി.ആഘോഷത്തിൽ രാജ്യത്തെ പൊതു- സ്വകാര്യ സ്കൂളുകളിലെ 3000ത്തോളം കുട്ടികൾ അണിനിരന്ന് ഹമദ് രാജാവിനെയും കിരീടാവകാശിയെയും മറ്റു വിശിഷ്ടാതിഥികളെയും ആനയിച്ചു.
കൂടാതെ വിദ്യാഭ്യാസ മന്ത്രാലയം നിർമിച്ച മൂന്ന് പാട്ടുകളും വിദ്യാർഥികൾ വേദിയിൽ അവതരിപ്പിച്ചു. വിദ്യാർഥികളുടെ കലാവിഷ്കാരങ്ങൾ, സംഘനൃത്തങ്ങൾ, പരമ്പരാഗത ബഹ്റൈൻ നൃത്തങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
േ്ിേ