മോഷ്ടിച്ച ബാങ്ക് കാർഡ് ഉപയോഗിച്ച് വാറ്റ് നികുതിയടച്ചു; ഏഷ്യക്കാരന് അഞ്ച് വർഷത്തെ തടവും 5000 ദീനാർ പിഴയും ശിക്ഷ

മോഷ്ടിച്ച ബാങ്ക് കാർഡ് ഉപയോഗിച്ച് വാറ്റ് നികുതിയടച്ച ഏഷ്യക്കാരന് അഞ്ച് വർഷത്തെ തടവും 5000 ദീനാർ പിഴയും ശിക്ഷ. 50000 ദീനാറിൻറെ വാറ്റ് നികുതിയാണ് 34കാരനായ പ്രതി അടച്ചത്.ബഹ്റൈൻ ഹൈക്രിമിനൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തടവ് കാലാവധിക്കുശേഷം പ്രതിയെ നാടുകടത്തും. 300 ദീനാർ മൂല്യമുള്ള ക്രിപ്റ്റോ കറൻസി ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങിയത് ശ്രദ്ധയിൽപെട്ട അധികൃതർ കൂടുതൽ അന്വേഷിക്കുകയായിരുന്നു. തുടർ അന്വേഷണത്തിലാണ് പ്രതിയുടെ പക്കൽനിന്ന് മോഷ്ടിച്ച കാർഡുകളും അതുപയോഗിച്ച് അടച്ച നികുതിയുടെ രേഖകളും കണ്ടെടുക്കുന്നത്. സ്വകാര്യ കോൺട്രാക്ടിങ് കമ്പനിക്ക് വേണ്ടിയാണ് പ്രതി കാർഡുപയോഗിച്ച് നികുതിയടച്ചത്.
ADFDSVDFSCFDS