തണൽ കുടുംബ സംഗമം: സ്വാഗതസംഘം രൂപീകരിച്ചു


തണൽ ബഹ്‌റൈൻ ചാപ്റ്റർ നടത്തുന്ന കുടുംബ സംഗമത്തിൽ ചെയർമാൻ ഡോ. വി. ഇദ്‌രീസ് പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന്ന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു. ട്രഷറർ യു.കെ. ബാലൻ, ചീഫ് കോർഡിനേറ്റർ റഷീദ് മാഹി എന്നിവർ പരിപാടികൾ വിശദീകരിച്ചു. അസീൽ അബ്ദു റഹ്മാൻ ചെയർമാനും, ശ്രീജിത്ത് കണ്ണൂർ വൈസ് ചെയർമാനും, ലത്തീഫ് ആയഞ്ചേരി ജനറൽ കൺവീനറും ജമാൽ കുറ്റിക്കാട്ടിൽ, ഫൈസൽ പാട്ടാണ്ടിയിൽ, ഹരീന്ദ്രൻ, ഫൈസൽ മടപ്പള്ളി എന്നിവർ കൺവീനറുമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. ഫെബ്രുവരി 21ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 12:30 മുതൽ സെഗായ ബി എം സി ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

 

article-image

adswadfsdsa

You might also like

Most Viewed