ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ് വിതരണം നടത്തി

ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ -ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ് വിതരണം ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ് വിജിൻ മോഹനൻ അധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ സൽമാനിയ ഏരിയ സെക്രട്ടറി മുഹമ്മദ് റജാസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ഷുഹൈബിന്റെ ജീവിത കാലത്ത് അദ്ദേഹം ഏറ്റെടുത്ത ഒരു കുടുംബത്തിലെ നാല് വിദ്യാർഥികൾക്കാണ് പഠന സ്കോളർഷിപ് നൽകുന്നത്. സ്കോളർഷിപ് സംസ്ഥാന പ്രസിഡന്റിൽനിന്ന് മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ കൊളപ്പ ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി കോടിയാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. വി.പി അബ്ദുൽ റഷീദ്, രാഹുൽ വെച്ചിയോട്ട്, ഡി.സി.സി കണ്ണൂർ പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, ഐ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ്, ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ റിജിൽ മാക്കുറ്റി, തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
adscddsvdsa