അറാദിലെ ഗ്യാസ് സിലിണ്ടർ അപകടം: സഹായഹസ്തവുമായി ദേശീയ ഫണ്ട് ശേഖരണ കാമ്പയിൻ


ബഹ്റൈനിലെ അറാദിലുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ദുരിതത്തിലായവരെ സഹായിക്കാനായി ദേശീയ ഫണ്ട് ശേഖരണ കാമ്പയിൻ ആരംഭിച്ചു. അറാദ് വില്ലേജ് ചാരിറ്റി സൊസൈറ്റി, മുഹറഖ് മുനിസിപ്പൽ കൗൺസിൽ, മറ്റ് ചാരിറ്റി സൊസൈറ്റികൾ എന്നിവരുടെ പിന്തുണയോടെയാണ് കാമ്പയിൻ നടത്തുന്നത്. ദുരിതത്തിലായ കുടുംബങ്ങളെയും കച്ചവടക്കാരെ‍‍യും മറ്റ് സഹായത്തിനർഹരായ വ്യക്തികളെയും സഹായിക്കാനാണ് പദ്ധതി. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അറാദിലെ സീഫ് മാളിന് സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്ന ബഹ്റൈനി റസ്റ്റാറൻറിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാ പ്രവർത്തനം പൂർത്തിയായതായും സ്ഥലം സുരക്ഷിതമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ 400 മീറ്റർ ചുറ്റളവിൽ പൊട്ടിത്തെറിയുടെ ആഘാതമുണ്ടായിട്ടുണ്ട്. കണക്കുകൾ പ്രകാരം 10 വീടുകൾ, 10 കടകൾ, ഏഴ് കാറുകൾ എന്നിവക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് വിലയിരുത്തുന്നത്. തകർന്ന ജനലുകൾ, മറ്റ് ഗ്ലാസ് ഡോറുകൾ, ഇലക്ര്ടിക് ഉപകരണങ്ങൾ എന്നിവ മാറ്റി സ്ഥാപിക്കാനും സമീപത്തെ കെട്ടിടങ്ങളിൽ രൂപപ്പെട്ട വിള്ളലുകൾ, തകർന്ന വീണ മേൽക്കൂരകൾ എന്നിവ പുനർനിർമിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി ഒരു ലക്ഷ‍ം ദിനാർ ശേഖരിക്കാനാണ് ല‍ക്ഷ്യം.

article-image

ascds

You might also like

Most Viewed