ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ സർഗസംഗമം സംഘടിപ്പിച്ചു


ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന "തണലാണ് കുടുംബം" എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ സർഗസംഗമം സംഘടിപ്പിച്ചു. റഊഫ് കരൂപ്പടന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

പിഎം അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ നൗഷാദ്, ബഷീർ പിഎം, ഫസ്‌ലു റഹ്മാൻ പൊന്നാനി, ഫൈസൽ, ഷെമീർ ,റഹീം, അഹമ്മദ് റഫീഖ് എന്നിവർ ഗാനവും, സുഹൈൽ റഫീഖിന്റെ നേതൃത്വത്തിൽ സംഘഗാനവും അവതരിപ്പിച്ചു. സജീർ കുറ്റ്യാടി കവിത പാരായണം നടത്തി.

ശരീഫ് കായണ്ണ അധ്യക്ഷത വഹിച്ച പരിപാടിയിൽ നസീം സബാഹ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് മൂസാ കെ ഹസ്സൻ സമാപന പ്രഭാഷണം നടത്തി. ഷാഹുൽ പരിപാടി അവതാരകാനായിരുന്നു.

article-image

sfgsdf

You might also like

Most Viewed