ബഹ്‌റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്‌മ ‘ഹർക്വിലിയ വിരുന്ന്-2K25 സീസൺ 2' സ്നേഹസംഗമം സംഘടിപ്പിച്ചു


ബഹ്‌റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്‌മ ‘ഹർക്വിലിയ വിരുന്ന്-2K25 സീസൺ 2' സ്നേഹസംഗമം മുഹറഖ് റാഷിദ് അൽ സയാനി മജ് ലിസ് ഹാളിൽ സംഘടിപ്പിച്ചു. ഹർക്വിലിയ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ എം.കെ. അബ്ദുൾ റഹ്മാൻ പട് ല അധ്യക്ഷതവഹിച്ച യോഗം ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.

ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് സുബൈർ കണ്ണൂർ, ഷംസുദ്ദീൻ വെള്ളികുളങ്ങര, സലീം തളങ്കര, ഷാഫി പാറക്കട്ട, ചെമ്പൻ ജലാൽ, മണി മാങ്ങാട്, സുനിൽകുമാർ, കെ.ടി. സലീം, അസൈനാർ കളത്തിങ്കൽ, കെ.പി. മുസ്തഫ, അഹമ്മദ് കബീർ, പി.കെ. ഹാരിസ് പട്ല, റിയാസ് പട്ല എന്നിവർ സന്നിഹിതരായിരുന്നു.

കൈമുട്ടിപ്പാട്ട്, ഒപ്പന, നാടൻപാട്ട്, കമ്പവലി മത്സരം, കുട്ടികൾക്ക് ഫൺ ഗെയിം തുടങ്ങിയ വിവിധതരം കലാപരിപടികളാൽ നിറഞ്ഞ സദസ്സിൽവെച്ച് കുടിവെള്ള വിതരണരംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട മുതിർന്ന മെംബർമാരെ ആദരിച്ചു.

സ്വീറ്റ് വാട്ടർ കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഫണ്ട് ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ഷാഫി പാറക്കട്ടയിൽനിന്ന് പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർ റസ്സാക്ക് വിദ്യാനഗറിന്റെ സാന്നിധ്യത്തിൽവെച്ച് സുലൈമാൻ തളങ്കര ഏറ്റുവാങ്ങി. യോഗത്തിൽ സംഘാടകസമിതി കൺവീനർ ഖലീൽ ആലംപാടി സ്വാഗതവും ട്രഷറർ ഷാഫി ബഡ്ക്കൻ നന്ദിയും പറഞ്ഞു.

article-image

sdfdsf

You might also like

Most Viewed