കാസ്ട്രോൾ മാഗ്നാടെക് ബഹ്‌റൈൻ അൽ കുവൈത്തിന്റെ ‘മെക്കാനിക്സ് വെൽനെസ് ക്ലിനിക്കി’ന് തുടക്കമായി


കാസ്ട്രോൾ മാഗ്നാടെക് ബഹ്‌റൈൻ അൽ കുവൈത്തിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലെ ഗാരേജ്, വർക്ക്ഷോപ് കാസ്ട്രോൾ ഔട്ട് ലെറ്റുകൾ എന്നിവിടങ്ങളിൽ അൽഹിലാൽ ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മെക്കാനിക്സ് വെൽനെസ് ക്ലിനിക്കി’ന് തുടക്കമായി.

മുഹറഖിലെ അൽ കുവൈത്തി കാസ്ട്രോൾ ഔട്ട് ലെറ്റിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ ഫ്ലാഗ് ഓഫ് അൽ കുവൈത്തി ഡയറക്ടർമാരായ ഫവാസ് അൽ കുവൈത്തി, അലി യൂസുഫ് അൽ കുവൈത്തി, അൽ കുവൈത്തി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത്ത് ചന്ദ്രൻ, അൽ ഹിലാൽ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.

വർക്ക് ഷോപ്പുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ അടുത്ത് നേരിട്ടെത്തി അവരുടെ ഷുഗർ, പ്രഷർ എന്നിവ പരിശോധിക്കുകയും അവർക്ക് ഇളവുകളോടെയുള്ള പരിശോധന സംവിധാനം ഒരുക്കുകയുമാണ് ഈ കാമ്പയിനിലൂടെ ല‍ക്ഷ്യമിടുന്നത്. പരിശോധന നടന്നവർക്കുള്ള ആദ്യ പ്രിവിലേജ് കാർഡ് ഡോ. ശരത്ത് ചന്ദ്രൻ കൈമാറി.

ചടങ്ങിൽ വെൽനെസ് കാമ്പയിൻ ബഹ്‌റൈൻ കോഓഡിനേറ്റർ രാജീവ് വെള്ളിക്കോത്ത്, അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ് ഉണ്ണി, അൽ കുവൈത്തി മാർക്കറ്റിങ് ജീവനക്കാരായ ഹാരിസ്, മുഹമ്മദ്‌ അജ്മൽ, ബാലു എന്നിവരും സംബന്ധിച്ചു. ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലെ കാസ്ട്രോൾ ഔട്ട്ലെറ്റുകളിലും വർക്ക്ഷോപ്പുകളിലും അടുത്ത പത്ത് ദിവസങ്ങളിൽ കാമ്പയിൻ തുടരും.

article-image

sdfdsf

You might also like

Most Viewed