അറാദിൽ റസ്റ്ററൻറിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ മരണം രണ്ടായി


അറാദിൽ റസ്റ്ററൻറിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ മരണം രണ്ടായി. 66 വയസുകാരനായ ബഹ്‌റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് , 42 വയസുകാരാനായ ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിലിനിടയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പൊലീസും ബഹ്റൈൻ സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം തുടരുകയാണ്. അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്റൈനി റസ്റ്റാറന്റിലാണ് ഇന്നലെ വൈകീട്ട് 7.40ഓടെ അപകടമുണ്ടായത്.
കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സലൂണും പ്രവർത്തിച്ചിരുന്നു. ബിൽഡിങ് പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്തെ ചില കടകളുടെ ഗ്ലാസുകൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്.

article-image

ugjg

You might also like

Most Viewed