വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

റിഫയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ഫെബ്രവരി 14ന് വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ 11.30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളെസ്ട്രോൾ, കിഡ്‌നി സ്ക്രീനിംഗ്, ലിവർ സ്ക്രീനിങ്, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകളും, ഡോക്ടർ കൺസൽട്ടേഷനും സൗജന്യമായി ലഭിക്കും.

കൂടാതെ ഡിസ്‌കൗണ്ട് നിരക്കിൽ വിവിധ ടെസ്റ്റുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 3908 7184, അല്ലെങ്കിൽ 3635 1204 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ghjgj

You might also like

Most Viewed