പരീക്ഷാകാലത്തെ സമ്മർദ്ദം: ബഹ്റൈൻ പ്രതിഭ മനാമ മേഖല വനിതാ വേദി കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു
![പരീക്ഷാകാലത്തെ സമ്മർദ്ദം: ബഹ്റൈൻ പ്രതിഭ മനാമ മേഖല വനിതാ വേദി കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു പരീക്ഷാകാലത്തെ സമ്മർദ്ദം: ബഹ്റൈൻ പ്രതിഭ മനാമ മേഖല വനിതാ വേദി കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു](https://www.4pmnewsonline.com/admin/post/upload/A_szg2HpKZCh_2025-02-12_1739364721resized_pic.jpg)
പരീക്ഷാകാലത്തെ സമ്മർദ്ദം തരണം ചെയ്യാനുള്ള മാർഗങ്ങൾ വിശദീകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബഹ്റൈൻ പ്രതിഭ മനാമ മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു. സീനിയർ കൗൺസിലർ ഡോ. ജോൺ പനക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരീക്ഷാ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, സമയ നിയന്ത്രണം, ആത്മവിശ്വാസം വർദ്ധിപ്പിക്കൽ, ലക്ഷ്യങ്ങൾ നേടാനുള്ള തന്ത്രങ്ങൾ എന്നിവയെ കുറിച്ചാണ് ക്ലാസിൽ വിശദീകരിച്ചത്.
പ്രതിഭ സെൻ്ററിലെ പെരിയാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മനാമ മേഖല വനിതാവേദി കൺവീനർ ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞു. മേഖല കമ്മിറ്റി അംഗം ഡോ. ഹേന മുരളി അധ്യക്ഷയായിരുന്നു.
കേന്ദ്ര വനിതാ വേദി ജോയിന്റ് സെക്രട്ടറി സജിത സതീഷ്, മനാമ മേഖല വനിതാ വേദി ഇൻചാർജ് സുജിത രാജൻ എന്നിവർ ആശംസകൾ നേർന്നു. വനിതാ വേദി എക്സിക്യൂട്ടീവ് അംഗം ജിൻഷ ഷൈജു നന്ദി രേഖപ്പെടുത്തി.
gjjkg