ബഹ്റൈൻ ഇന്റർനാഷനൽ ‘ഗാർഡൻ ഷോ 2025 ഈ മാസം 20ന് ആരംഭിക്കും


ബഹ്റൈൻ ഇന്റർനാഷനൽ ‘ഗാർഡൻ ഷോ 2025 ഈ മാസം 20ന് ആരംഭിക്കും. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ സെക്രട്ടറി ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ, ബഹ്റൈൻ ഗാർഡൻ ക്ലബ്ബ് ചെയർപേഴ്സൺ എഞ്ചീനീയർ സഹ്റാ അബ്ദുൽ മാലിക് എന്നിവർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.

ബഹ്‌റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലെ ഹാൾ നമ്പർ മൂന്നിൽ ഫെബ്രുവരി 20 മുതൽ 23 വരെ നാല് ദിവസങ്ങളിലായാണ് ഗാർഡൻ ഷോ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ ഇവിടെ സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാകും. 16 ബഹ്‌റൈൻ കർഷകർ പങ്കെടുക്കുന്ന ഒരു പ്രത്യേക ദേശീയ പവലിയൻ പ്രദർശനത്തിൽ ഉൾപ്പെടുത്തും.

ഇതോ‌ടൊപ്പം വിവിധ രാജ്യങ്ങളിൽനിന്നുള്ള 121 പ്രദർശകരാണ് ഗാർഡൻ ഷോയിൽ പങ്കെടുക്കുന്നത്. ഇതിൽ 68 പ്രാദേശിക പ്രദർശകരും 19 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന 53 അന്താരാഷ്ട്ര പ്രദർശകരും ഉൾപ്പെടും.

article-image

jhfghj

You might also like

Most Viewed