ഇന്ത്യൻ ഇസ്‍ലാഹി സെന്റർ നടത്തിവന്നിരുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു
![ഇന്ത്യൻ ഇസ്‍ലാഹി സെന്റർ നടത്തിവന്നിരുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു ഇന്ത്യൻ ഇസ്‍ലാഹി സെന്റർ നടത്തിവന്നിരുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു](https://www.4pmnewsonline.com/admin/post/upload/A_tnfcDRA2PL_2025-02-11_1739267719resized_pic.jpg)
ഇന്ത്യൻ ഇസ്‍ലാഹി സെന്റർ സൈറോ അക്കാദമിയുമായി ചേർന്ന് നാല് ആഴ്ചയായി കുട്ടികൾക്കുവേണ്ടി സിഞ്ചിലെ അൽ അഹലി ഗ്രൗണ്ടിൽ നടത്തിവന്നിരുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു.
ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. ആർജെ നൂർ മുഖ്യാതിഥി ആയിരുന്നു. ഷംസുദ്ദീൻ വെള്ളികുളങ്ങര, ചെമ്പൻ ജലാൽ, നിസാർ കൊല്ലം, സുഹൈൽ മേലടി, മിറാഷ് തുടങ്ങിയവർ സംസാരിച്ചു. മുംനാസ് സ്വാഗതവും നൂറുദ്ദീൻ ശാഫി നന്ദിയും പറഞ്ഞു.
fhjfhjf