ഹൃദ്യം -2025ന്റെ മുന്നോടിയായി സ്വാഗതസംഘം ചേർന്നു
![ഹൃദ്യം -2025ന്റെ മുന്നോടിയായി സ്വാഗതസംഘം ചേർന്നു ഹൃദ്യം -2025ന്റെ മുന്നോടിയായി സ്വാഗതസംഘം ചേർന്നു](https://www.4pmnewsonline.com/admin/post/upload/A_PSA5m4kr6b_2025-02-11_1739267080resized_pic.jpg)
യുഡിഎഫ് - ആർഎംപിഐ യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ഫെബ്രുവരി 22 നടത്തുന്ന ഹൃദ്യം -2025ന്റെ മുന്നോടിയായി സ്വാഗതസംഘം ചേർന്നു.
കെഎംസിസി ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തിൽ ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു. യു ഡി എഫ് കോഴിക്കോട് ജില്ലാ ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു.
ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ ഉദ്ഘാടനം ചെയ്തു. കെഎംസിസി ജനറൽ സെക്രട്ടറി, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, തുടങ്ങിയവർ സംസാരിച്ച പരിപാടിയ്ക്ക് ഹൃദ്യം -2025 ചെയർമാൻ കെ സി ഷമീം, കൺവീനർ പികെ ഇഷാക് എന്നിവർ നേതൃത്വം നൽകി. സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി.
asdfasd