സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ ഗ്രാൻഡ് ഫിനാലെയിൽ ബഹ്റൈൻ ചാപ്റ്ററിൽ അർജുൻ രാജ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇഷ ആഷിക് സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി


മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ ഗ്രാൻഡ് ഫിനാലെയിൽ ബഹ്റൈൻ ചാപ്റ്ററിൽ നിന്നും പങ്കെടുത്ത അർജുൻ രാജ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇഷ ആഷിക് സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി'.

ഇരുവരും ബഹ്റൈൻ കേരളീയ സമാജം പാഠശാലയിലെ കണിക്കൊന്ന പഠിതാക്കളാണ്. വിവിധ പഠകേന്ദ്രങ്ങളിലെ പഠിതാക്കൾക്കായി ചാപ്റ്റർ തല പ്രാഥമിക മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ആദ്യ റൗണ്ടിൽ ഫൈനലിൽ വിജയിച്ച 10 പേരെ ഉൾപ്പെടുത്തി നടത്തിയ ഗ്രാന്റ് ഫിനാലെയിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

ഡോ. മ്യൂസ് മേരി ജോർജ്ജ്, പ്രൊഫ. വി.എൻ. മുരളി, ഡോ. വിനീത.പി എന്നിവരായിരുന്നു വിധി നിർണ്ണയ സമിതി അംഗങ്ങൾ.
ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് നടക്കുന്ന " മലയാണ്മയിൽ " സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് മലയാളം മിഷനെ പ്രതിനിധീകരിച്ച് ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിളളയും സെക്രട്ടറി ബിജു.എം. സതീഷും വാർത്ത കുറിപ്പിൽ അറിയിച്ചു.

article-image

sefsfs

You might also like

Most Viewed