ഐ.സി.എഫ് സൽമാബാദ് റീജനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു


ഐ.സി.എഫ് സൽമാബാദ് റീജനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടന്ന മെംബർഷിപ് കാമ്പയിന് ശേഷം നടന്ന വാർഷിക കൗൺസിൽ ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ എജുക്കേഷൻ സെക്രട്ടറി റഫീക്ക് ലത്വീഫി വരവൂർ ഉദ്ഘാടനം ചെയ്തു.

അബ്ദു റഹീം സഖാഫി വരവൂർ (പ്രസിഡന്റ്), അബ്ദുല്ല രണ്ടത്താണി (ജനറൽ സെക്രട്ടറി,) അഷ്റഫ് കോട്ടക്കൽ (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് സൽമാബാദ് റീജനൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.

സൽമാബാദ് സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ ഫൈസൽ ചെറുവണ്ണൂർ വാർഷിക പ്രവർത്തനറിപ്പോർട്ടും അഷറഫ് കോട്ടക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഐ.സി.എഫ് നാഷനൽ വെൽഫെയർ പ്രസിഡന്റ് സിയാദ് വളപട്ടണം പുനഃസംഘടന നടപടികൾക്ക് നേതൃത്വം നൽകി.
ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.

article-image

xgx

You might also like

Most Viewed