കൊല്ലം പ്രവാസി അസോസിയേഷൻ എക്സാം ഫോബിയ അവേർനെസ്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി എക്സാം ഫോബിയ അവേർനെസ്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

പ്രവാസി ഗൈഡൻസ് സെന്റർ ചെയർമാനും സീനിയർ കൗൺസിലറുമായ ഡോ.ജോൺ പനക്കൽ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും മാറാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ക്ലാസ്സ് എടുത്തു.

കെപിഎ സൽമാനിയ ഏരിയ പ്രസിഡണ്ട് ജയകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി ജി ബി ജോൺ വർഗീസ് സ്വാഗതം പറഞ്ഞു. കെപിഎ പ്രസിഡണ്ട് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

കെപിഎ ചിൽഡ്രൻസ് വിങ് കൺവീനർ നിസാർ കൊല്ലം, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, അനിൽകുമാർ, രജീഷ് പട്ടാഴി എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ സൽമാനിയ ഏരിയ ട്രഷറർ സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി.

article-image

fgdg

You might also like

Most Viewed