ന്യൂ ഹൊറിസോൺ സ്കൂൾ വാർഷിക സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു


‘അരീന ഓഫ് ചാമ്പ്യൻസ്’ എന്ന പേരിൽ ന്യൂ ഹൊറിസോൺ സ്കൂൾ വാർഷിക സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. സിഞ്ചിലെ അഹ് ലി ക്ലബിൽവെച്ചായിരുന്നു മീറ്റ് നടന്നത്. മാർച്ച് പരേഡോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ വന്ദന സതീഷ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി മുൻ ഇന്ത്യൻ ആർമി സ്പെഷൽ ഫോഴ്സ് അംഗമായ മേജർ പ്രിൻസ് ജോസിന്റെ പ്രസംഗം വിദ്യാർഥികളിൽ പ്രചോദനമേകി.

സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർഥികളെയും ഉൾപ്പെടുത്തുന്ന രീതിയിലായിരുന്നു മത്സരങ്ങൾ.
മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച വിദ്യാർഥികൾക്ക് സമ്മാന വിതരണവും നടത്തി. രക്ഷിതാക്കളുടെ കമ്പവലി മത്സരം, ബാൾ ബാലൻസിങ് മത്സരം എന്നിവയും ഉണ്ടായിരുന്നു. ഗ്രൂപ്പുകളായി മത്സരിച്ച മേളയിൽ പോയൻറ് അടിസ്ഥാനത്തിൽ 2024-25 അധ്യയനവർഷത്തെ ചാമ്പ്യന്മാരായി റൂബി ഹൗസിനെ തിരഞ്ഞെടുത്തു.

article-image

sfsf

You might also like

Most Viewed