എൽഎംആർഎ നടത്തിയ പരിശോധനയിൽ 124 നിയമലംഘകരെ നാടുകടത്തി
![എൽഎംആർഎ നടത്തിയ പരിശോധനയിൽ 124 നിയമലംഘകരെ നാടുകടത്തി എൽഎംആർഎ നടത്തിയ പരിശോധനയിൽ 124 നിയമലംഘകരെ നാടുകടത്തി](https://www.4pmnewsonline.com/admin/post/upload/A_7nVykrfcvA_2025-02-11_1739266292resized_pic.jpg)
ഫെബ്രുവരി രണ്ട് മുതൽ എട്ടുവരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബഹ്റൈനിൽ നടത്തിയ പരിശോധനയിൽ 30 നിയമ ലംഘകരായ തൊഴിലാളികളെ പിടികൂടുകയും നേരത്തെ പിടിയിലായ 124 പേരെ നാടുകടത്തുകയും ചെയ്തു.
ഈ ആഴ്ച 1137 പരിശോധനകളാണ് എൽ.എം.ആർ.എ നടത്തിയത്. പരിശോധനയുലടനീളം പലയിടത്തും താമസ നിയമലംഘനങ്ങൾ കാണപ്പെട്ടതായും നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും എൽ.എം.ആർ.എ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സർക്കാർ തലത്തിൽ അന്വേഷണങ്ങളും പരിശോധനകളും തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ വർഷം മാത്രം 60601 പരിശോധനകൾ നടത്തിയതിൽ നിന്ന് പിടികൂടിയ 7620 പേരെയാണ് ബഹ്റൈനിൽ നിന്ന് നാട് കടത്തിയിരുന്നത്.
sdfs