സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ 'മൈ ഗവ്' ആപ്പ്


സർക്കാർ സേവനങ്ങളെല്ലാം ലഭ്യമാക്കുന്ന ആപ്പ് പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ഇൻഫോർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ആപ് പുറത്തിറക്കിയത്. സി.പി.ആർ, പാസ്പോർട്ട് തുടങ്ങി 41 സർക്കാൻ സേവനങ്ങളാണ് 'മൈ ഗവ്' എന്ന ആപ്പിലൂടെ രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാവുക.

ഇ-കീ 2.0 സുരക്ഷയുള്ള ആപ് ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച മാർഗമായി മാറുമെന്നാണ് വിലയിരുത്തുന്നത്. ഐ.ജി.എ ചീഫ് എക്സിക്യുട്ടിവ് മുഹമ്മദ് അൽ ഖാഇദിന്റെ സാന്നിദ്ധ്യത്തിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് 'മൈ ഗവ്' അനാച്ഛാദനം ചെയ്തത്.

 

 

article-image

വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ, പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി, ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ, എണ്ണ, പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈന എന്നിവരും സന്നിഹിതരായിരുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരവും ഡിജിറ്റൽ സംവിധാനങ്ങളിൽഉപഭോക്താക്കളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സർക്കാർ പ്രക്രിയകൾ സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവുമായാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

മികച്ച സുരക്ഷ സംവിധാനങ്ങളോടെ നിർമിച്ച ആപ് ഒരു സമയം ഒരു ഫോണിൽ മത്രമേ ഉപയോഗിക്കാൻ കഴിയൂവെന്നും, ഇത് ഹാക്കർമാരിൽ നിന്ന് ഉപഭോക്താക്കളെ സുരക്ഷിതരാക്കുമെന്നും അധികൃതർ അറിയിച്ചു.

article-image

dsfdsf

You might also like

Most Viewed