കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിങ്ങ് പഠന, ഉല്ലാസ യാത്ര സംഘടിപ്പിച്ചു


കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് വിങ്ങിന് വേണ്ടി പഠന, ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കെ.പി.എഫ് ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബിന്റെ നേതൃത്വത്തിൽ നടന്ന യാത്ര കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, രക്ഷാധികാരി യു.കെ. ബാലൻ, എക്സിക്യൂട്ടിവ് മെംബേഴ്സ് എന്നിവർ ചേർന്ന് ആൻറലസ്സ് ഗാർഡനിൽ വെച്ചു ഫ്ലാഗ് ഓഫ് ചെയ്തു.

ചിൽഡ്രൻസ് വിങ് കൺവീനർ രമാ സന്തോഷ് നിയന്ത്രിച്ച യാത്ര ആലി പോട്രി, പേർളിങ് പാത്ത്, ഡ്രാഗൺ ഡ്രോക്ക് എന്നിവിടങ്ങിൽ സന്ദർശനം നടത്തി.

കുട്ടികൾ തയാറാക്കിയ യാത്രാവിവരണ മത്സരത്തിൽ ഇഷാ ഷാജി, ഇസ്സ റമീസ്, ആൽവിൻ രന്ദിഷ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കുവെച്ചു. വിജയികൾക്ക് ചിൽഡ്രൻസ് വിങ് ജനറൽ സെക്രട്ടറി മിത്ര റോഷിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

article-image

ോിി

You might also like

Most Viewed