ബഹ്റൈൻ നവ കേരള ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു


ബഹ്റൈൻ നവ കേരളയുടെ നേതൃത്വത്തിൽ സഖിറിൽ നടത്തിയ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു.

കോഓഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ഷാജി മൂതല പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.കെ ജയൻ, ജനറൽ സെക്രട്ടറി എ.കെ സുഹൈൽ രക്ഷാധികാരി അജയകുമാർ തുടങ്ങിയവരും സംസാരിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുതുതലമുറയെ സ്വാധീനിക്കുന്നതിനെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ഡോ. ഷിബു വത്സലൻ സംസാരിച്ചു. ഇതൊടൊപ്പം ജ്വാല മ്യൂസിക്കൽ ഗ്രൂപ്പിന്റെ മ്യൂസിക്കൽ ഇവന്റും നടന്നു.

എം.സി. പവിത്രൻ, രാജ്കൃഷ്ണൻ എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ രഞ്ജിത്ത് ആവള സ്വാഗതവും ജോ. കൺവീനർ അനു യൂസഫ് നന്ദി പറഞ്ഞു.

article-image

െമ്

You might also like

Most Viewed