ചെറിയ മത്സ്യങ്ങളെ പിടിക്കുന്നതിനായി പ്രഖ്യാപിച്ച നിരോധനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
ചെമ്മീനടക്കം ചെറിയ മത്സ്യങ്ങളെ പിടിക്കുന്നതിനായി പ്രഖ്യാപിച്ച നിരോധനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്. നിലവിലുള്ള നിരോധന തീരുമാനം തങ്ങളുടെ ഉപജീവന മാർഗത്തെ സാരമായി ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹ്റൈനിലെ മത്സ്യത്തൊഴിലാളികൾ ആവശ്യവുമായി രംഗത്തെത്തിയത്.
സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻറ് മറൈൻ റിസോഴ്സ് ജനറൽ എടുത്ത തീരുമാന പ്രകാരം 18 ഇനം ചെറു മത്സ്യങ്ങൾ, സമുദ്രജീവികൾ എന്നിവ പിടിക്കാനോ വിൽപന നടത്താനോ അനുവാദമില്ല. കൂടാതെ ബഹ്റൈനിൽ ചെമ്മീൻ പിടിക്കുന്നതിന് ഫെബ്രുവരി ഒന്നുമുതൽ ജൂലൈ 31വരെ ആറു മാസത്തെ നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ സമ്പത്ത് സംരക്ഷിക്കുക, മറ്റ് സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുക എന്നതാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതേതുടർന്ന് സിത്രയിലെ മത്സ്യത്തൊഴിലാളി അസോസിയേഷനും പ്രഫഷനൽ മത്സ്യത്തൊഴിലാളി അസോസിയേഷനും സംയുക്തമായി നിരോധന വിധി പുനഃപരിശോധിക്കണമെന്ന നിർദേശവുമായി അധികാരികൾക്ക് നിവേദനം നൽകി. ഈ തീരുമാനം മത്സ്യബന്ധനത്തെ സാരമായിത്തന്നെ ബാധിക്കുന്നുണ്ടെന്നും ഈ മേഖലയുടെ നിലനിൽപ് പ്രതിസന്ധിയിലാക്കുമെന്നും അവർ പറയുന്നു.
െമെം