ബഹ്റൈനിലെ പ്രധാന പൊതു റോഡുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം
![ബഹ്റൈനിലെ പ്രധാന പൊതു റോഡുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ബഹ്റൈനിലെ പ്രധാന പൊതു റോഡുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം](https://www.4pmnewsonline.com/admin/post/upload/A_TY4LlB7Roz_2025-02-10_1739188439resized_pic.jpg)
ബഹ്റൈനിലെ പ്രധാന പൊതു റോഡുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായി പ്രധാന വാഹന പാതകൾ, വാഹനം അടിയന്തര ഘട്ടങ്ങളിൽ നിർത്തുന്ന വഴികൾ, എമർജെൻസി വഴികൾ, നിർദിഷ്ട സ്റ്റോപ്പിങ് ഏരിയകൾ എന്നിവിടങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്.
അനിയന്ത്രിതമായ രൂപത്തിൽ ഇത്തരത്തിലുള്ള സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് കൂടിയ സാഹചര്യത്തിൽ മാരകമായ അപകടങ്ങൾ, സാരമായ പരിക്കുകൾ, ജീവഹാനി, ഗതാഗത തടസ്സങ്ങൾ എന്നിവ വർധിച്ചതായി ഡയറക്ടറേറ്റ് അറിയിച്ചു. നിയമ ലംഘകരുടെ സ്കൂട്ടറുകൾ കണ്ടുകെട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും എല്ലാ പൗരന്മാരോടും ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
xcvxv