ബഹ്‌റൈൻ കെ.എം.സി.സി മരുന്ന് വിതരണത്തിന് തുടക്കം കുറിച്ചു
ബഹ്‌റൈൻ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ ഏറ്റവും നിർധനരായ 100 നിത്യരോഗികൾക്ക് മാസം 500 രൂപ നിരക്കിലുള്ള മരുന്ന് വിതരണം നടത്തി. പേരാമ്പ്ര ദയാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര പഞ്ചായത്തിലെ രോഗികൾക്കുള്ള കാർഡ് വിതരണം പേരാമ്പ്ര പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് ഇ. ഷാഹി മാസ്റ്റർക്ക് നൽകി.
സംസ്ഥാന മുസ്‍ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുല്ല നിർവഹിച്ചു. പരിപാടിയിൽ വനിതാ ലീഗ് മണ്ഡലം കമ്മിറ്റി നിർമിച്ച നൽകുന്ന വീട് നിർമാണത്തിലേക്ക് ബഹ്‌റൈൻ കെ.എം.സി.സിയുടെ ഫണ്ട് ജില്ല മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് മണ്ഡലം വനിതാ ലീഗ് ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ ഇബ്രാഹിം പുതുശ്ശേരി അധ്യക്ഷതവഹിച്ചു. റഷീദ് കുരിക്കൾ കണ്ടി സ്വാഗതവും നൗഷാദ് കീഴ്പയ്യൂർ നന്ദിയും പറഞ്ഞു.
QDWQQRW