ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു
![ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു](https://www.4pmnewsonline.com/admin/post/upload/A_YDA0OpLaez_2025-02-09_1739097895resized_pic.jpg)
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന ‘തണലാണ് കുടുംബം’എന്ന കാമ്പയിനിന്റെ ഭാഗമായി എന്റെ കുടുംബം എന്ന വിഷയത്തിൽ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. ഈസ്റ്റ് റിഫാ, ഹാജിയാത്ത് യൂനിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ആയിഷ സാലിഹ്, ഷിസ ഫാത്തിമ എന്നിവർ പ്രാർഥന ഗീതം ആലപിച്ചു. ഷാനി സക്കീർ അധ്യക്ഷതവഹിച്ചു. ഫാമിലി ട്രീ നിർമാണം, പ്രസംഗം, ഖണ്ഡിക എഴുത്ത് എന്നിവയിൽ നിരവധി കുട്ടികൾ മാറ്റുരച്ചു.
ഫാമിലി ട്രീ നിർമാണ മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ മെഹസിൻ ഷഫീഖ്, ദുആ മറിയം എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും ഈമാൻ ജുമൈൽ, ഷെസിൻ മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ ലൈഹ സലാഹ്, ഇനായ ഹാരിസ്, മുഹമ്മദ് ഷിയാസ് എന്നിവരും ജൂനിയർ വിഭാഗത്തിൽ ഇസ്ഹാഖ് സുഹൈൽ, അമ്ര ഫാത്തിമ, ഷിസാ ഫാത്തിമ, സഫിയ ഷിയാസ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫസലുറഹ്മാൻ, മൂസ കെ. ഹസ്സൻ, ശിഫ, ഹെന എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു.
afdgrswegw