ഫലസ്തീൻ സംരക്ഷണം; സംയുക്ത അറബ് ഉച്ചകോടിക്ക് പിന്തുണയുമായി ബഹ്റൈൻ
![ഫലസ്തീൻ സംരക്ഷണം; സംയുക്ത അറബ് ഉച്ചകോടിക്ക് പിന്തുണയുമായി ബഹ്റൈൻ ഫലസ്തീൻ സംരക്ഷണം; സംയുക്ത അറബ് ഉച്ചകോടിക്ക് പിന്തുണയുമായി ബഹ്റൈൻ](https://www.4pmnewsonline.com/admin/post/upload/A_N9wSpdYbgV_2025-02-09_1739097665resized_pic.jpg)
ഫലസ്തീൻ സംരക്ഷണത്തിനായി സംയുക്ത അറബ് ഉച്ചകോടിക്ക് പിന്തുണയുമായി ബഹ്റൈൻ. മിഡിൽ ഈസ്റ്റിലെ സമാധാന അന്തരീക്ഷം കൈവരിക്കുക, സംഘർഷം കുറക്കുക, ഗസ്സയിൽ വെടിനിർത്തൽ നിലനിർത്തുക, പൗരന്മാർക്ക് മാനുഷിക സഹായം അടിയന്തരമായി ലഭ്യമാക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നീ കാര്യങ്ങളാണ് ഉച്ചകോടിയിൽ ചർച്ചചെയ്യുന്നത്. ഈജിപ്തിലെ കൈറോയിൽ സംയുക്ത ഉച്ചകോടി ചേരണമെന്ന അറബ് രാജ്യങ്ങളുടെ ആലോചനകളെ പിന്തുണക്കുന്നുവെന്നും ഫലസ്തീൻ വിഷയത്തിൽ അറബ് നിലപാട് ഉറച്ചതും ഐക്യമുള്ളതുമാണെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ സമീപകാലങ്ങളിൽ നടന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ കൂടിയാലോചനക്ക് വേദിയൊരുക്കുക എന്നതാണ് നിർദിഷ്ട അറബ് ഉച്ചകോടിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ബഹ്റൈനിൽ നടന്ന 33ാാമത് അറബ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച ഹമദ് രാജാവ് സംയുക്ത ഉച്ചകോടിയുടെ ആവശ്യം ഉന്നയിച്ചിരുന്നു.
aqewewrwserwrws