തൃശ്ശൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി


മനാമ: 

ബഹ്റൈനിലെ ഉമ്മു അൽ ഹസമിലെ താമസസ്ഥലത്ത് തൃശൂർ സ്വദേശിയായ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. തൃശ്ശൂർ ചെമ്പുംചിറ മാന്തരപ്പിള്ളി സ്വദേശി അഭിമന്യു സന്ദീപ് (21) ആണ് മരിച്ചത്. പിതാവ് സന്ദീപ് ബഹ്റൈനിലുണ്ട്. ഇന്നലെ രാത്രി പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഇന്ന് രാവിലെയാണ് ഇയാളെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

പൊലീസെത്തിയ ശേഷം മൃതദേഹം തുടർനടപടികൾക്കായി കൊണ്ടുപോയി. മാതാവ്: സ്വപ്ന. രണ്ട് സഹോദരൻമാരുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്‍റെ (ബി.കെ.എസ്.എഫ്) നേതൃത്വത്തിൽ നടക്കുന്നു.

article-image

aa

You might also like

Most Viewed