വിശ്വകല സാംസ്കാരിക വേദിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു
![വിശ്വകല സാംസ്കാരിക വേദിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു വിശ്വകല സാംസ്കാരിക വേദിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു](https://www.4pmnewsonline.com/admin/post/upload/A_DLR64CE0BM_2025-02-08_1739029470resized_pic.jpg)
മനാമ:
ബഹ്റൈനിലെ വിശ്വകല സാംസ്കാരിക വേദിയുടെ 2025 പ്രവർത്തനവർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു. മനാമ കന്നഡ സംഘയിൽ വെച്ച് നടന്ന ചടങ്ങിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അശോക് ശ്രീശൈലം പ്രസിഡണ്ട്, അനിൽകുമാർ കെ ബി ജനറൽ സെക്രട്ടറി, സുരേഷ് ആചാരി ട്രഷറർ എന്നിവർ മുഖ്യഭാരവാഹികളായുള്ള കമ്മിറ്റിയിൽ വൈസ് പ്രസിഡണ്ട് - ഗോകുൽ പുരുഷോത്തമൻ, അസിസ്റ്റൻറ് സെക്രട്ടറി -സതീഷ് കുമാർ പി,ജോയിൻ്റ് സെക്രട്ടറി - രാജൻ താമ്പള്ളി, അസിസ്റ്റൻറ് ട്രഷറർ - വിജയൻ പി.ടി, കലാ വിഭാഗം സെക്രട്ടറി-ശ്രീജിത്ത് പി ശശി, സാഹിത്യ വിഭാഗം സെക്രട്ടറി- ഷിജേഷ് സി.കെ, പരമ്പരാഗത വിഭാഗം സെക്രട്ടറി - സജീവൻ ടി.കെ,കായിക വിഭാഗം സെക്രട്ടറി - ശശി എം.കെ,മെമ്പർഷിപ്പ് സെക്രട്ടറി - ദിലീപ് കുമാർ,ചീഫ് കോർഡിനേറ്റർ - വിജീഷ് എം.എം,ഇൻ്റേണൽ ഓഡിറ്റർ. ഉണ്ണികൃഷ്ണൻ പി.കെ, കോർ കമ്മിറ്റി അംഗം - സുരേഷ് സി.എസ്, രാജൻ എം.എസ്, ശിവദാസൻ പി.ആർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
aa