വിന്റർ ക്യാമ്പ് സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ


മനാമ: 

ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഡെസ്സേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സാക്കിർ ഡെസ്സേർട്ട് ക്യാമ്പിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ജ്യോതിഷ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മാരായ രാജീവ്‌ കോഴിക്കോടും സുബീഷ് മടപ്പള്ളിയും എന്റർടൈൻമെന്റ് സെക്രട്ടറി വികാസും ചേർന്നു മെമ്പർമാർക്കും കുടുംബങ്ങൾക്കുമായി വിവിധ കലാമത്സരങ്ങൾക്ക് നേതൃത്വം നൽകി.

മുതിർന്നവരും കുട്ടികളുമടങ്ങുന്ന ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത വിന്റർ ക്യാമ്പിൽ വൈവിധ്യമാർന്ന ഭക്ഷണവും ഒരുക്കിയിരുന്നു. ട്രഷറർ റിഷാദ് വലിയകത്ത് നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed