പ്രതിരോധ സേനാംഗങ്ങൾക്കായുള്ള വീടുകൾ സമർപ്പിച്ച് ബഹ്റൈൻ പ്രധാനമന്ത്രി
![പ്രതിരോധ സേനാംഗങ്ങൾക്കായുള്ള വീടുകൾ സമർപ്പിച്ച് ബഹ്റൈൻ പ്രധാനമന്ത്രി പ്രതിരോധ സേനാംഗങ്ങൾക്കായുള്ള വീടുകൾ സമർപ്പിച്ച് ബഹ്റൈൻ പ്രധാനമന്ത്രി](https://www.4pmnewsonline.com/admin/post/upload/A_MVlhvYKL1o_2025-02-08_1739019026resized_pic.jpg)
രാജ്യത്തെ പ്രതിരോധ സേനാംഗങ്ങൾക്കായുള്ള വീടുകൾ സമർപ്പിച്ച് ഡെപ്യൂട്ടി സുപ്രീം കമാൻഡറും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 57ആം വാർഷികാഘോഷത്തിന്റെ ഭാഗമായി വാദി അൽ സെയിലിലും ഗലാലിയിലും നടന്ന പരിപാടി കിരീടാവകാശിയുടെ അധ്യക്ഷതയിലാണ് സംഘടിപ്പിച്ചത്.
ബഹ്റൈൻ പൗരന്മാർക്ക് ഉയർന്ന നിവലാരത്തിലുള്ള ജീവിത രീതി ഉറപ്പാക്കുന്നതിലുള്ള ബഹ്റൈന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് വീട് നിർമാണ പദ്ധതി. സൈനിക ഉദ്യോഗസ്ഥരുടെ ക്ഷേമം വർധിപ്പിക്കുന്നതിൽ ഈ സംരംഭത്തിന്റെ പ്രാധാന്യത്തെയും കിരീടാവകാശി ചടങ്ങിൽ എടുത്തു പറഞ്ഞു.
പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ബി.ഡി.എഫ് നിലനിർത്തുന്ന സഖ്യകക്ഷികളുമായുള്ള ബന്ധത്തെയും കിരീടാവകാശി അഭിനന്ദിച്ചു.
നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ഹിൻ ഈസ ആൽ ഖലീഫ, ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്. ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, സ്റ്റാഫ് കമാൻഡർ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.