സെന്റ് മേരീസ് കത്തീഡ്രലില്‍ മൂന്ന് നോമ്പ് ആചരണം
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന മൂന്ന് നോമ്പ് ആചരണം (നിനവേ നോമ്പ്) 2025 ഫെബ്രുവരി 9 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യനമസ്ക്കാരത്തെ തുടര്‍ന്ന് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു.
ഈ വര്‍ഷത്തെ വചന ശുശ്രുഷയ്ക്ക് പ്രമുഖ കൺവൻഷൻ പ്രാസംഗികനും മട്ടാഞ്ചേരി കൂനൻ കുരിശുപള്ളി മാനേജരുമായ വെരി റവ. ബഞ്ചമിൻ തോമസ് റമ്പാന്‍ നേത്യത്വം കല്‍കുന്നതായിരിക്കും എന്നും, ഗാന ശുശ്രൂഷയ്ക്ക് കത്തീഡ്രല്‍ ഗായക സംഘം നേത്യത്വം കൊടുക്കുമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസ് കുട്ടി പി. എന്‍., ട്രസ്റ്റി സജി ജോര്‍ജ്ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.
zxzxc