പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
![പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി](https://www.4pmnewsonline.com/admin/post/upload/A_jeN4xIyFar_2025-02-07_1738907389resized_pic.jpg)
മനാമ:
പത്തനംതിട്ട ആറന്മുള എടശ്ശേരിമല സ്വദേശി റെനി തങ്കച്ചൻ (47) ബഹ്റൈനിൽ നിര്യാതനായി. അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്ന റെനി കുടുംബത്തോടൊപ്പം ബഹ്റൈനിൽ താമസിച്ചുവരുകയായിരുന്നു. ഭാര്യ: ബിജിനി അന്ന ജോർജ്. മക്കൾ: അയാൻ ചെറിയാൻ (ഏഴ്), അദ്ന സാറ റെനി (അഞ്ച്). മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പ്രവാസി ലീഗൽ സെല്ലിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു.