ഐ.വൈ.സി.സി ബഹ്‌റൈൻ വനിതവേദിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
![ഐ.വൈ.സി.സി ബഹ്‌റൈൻ വനിതവേദിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു ഐ.വൈ.സി.സി ബഹ്‌റൈൻ വനിതവേദിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു](https://www.4pmnewsonline.com/admin/post/upload/A_h4IwdsoHCL_2025-02-06_1738844991resized_pic.jpg)
ഐ.വൈ.സി.സി ബഹ്‌റൈൻ വനിതവേദിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗം ഐ.വൈ.സി.സി പ്രസിഡണ്ട് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. മുബീന മൻഷീർ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് വനിത വേദി ചുമതലയുള്ള ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡണ്ട് അനസ് റഹിം നേതൃത്വം നൽകി. വനിത വേദി കോർഡിനേറ്റർ ആയി മുബീന മൻഷീറിനെ തെരഞ്ഞെടുത്തു.
ജോയിന്റ് കോർഡിനേറ്റർമാരായി മിനി ജോൺസനെയും മാരിയത്ത് അമീർ ഖാനെയും തെരെഞ്ഞെടുത്തു. ബാഹിറ അനസ്, നെഹ്‌ല ഫാസിൽ, ഷീന നൗഫൽ, രമ്യ റിനോ, ജസീല ജയഫർ, ജാസ്മിൻ അൻസാർ, സിസിലി വിനോദ്, അനിത,സൗമ്യ, താഹിറ, ജമീല, ആഷ്ന നസ്‌റിൻ എന്നിവരാണ് എക്സിക്യുട്ടീവ് അംഗങ്ങൾ. മിനി ജോൺസൺ നന്ദി രേഖപ്പെടുത്തി.
്ി്ി