അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു


അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാഖീറിൽ വെച്ച് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. ഷൂട്ട് ഔട്ട്, കളർ ജംബ്, ടഗ് ഓഫ് വാർ തുടങ്ങിയ മത്സരങ്ങൾ, നസീർക്കാന്റെ ചായകട എന്ന പേരിലുള്ള ഭക്ഷണശാല തുടങ്ങിയവ ശ്രദ്ധേയമായി.

പ്രോട്ടീന്റെ അപര്യാപ്തതയും, അന്നജത്തിന്റെ അമിത ഉപയോഗവും, വ്യായാമക്കുറവുമാണ് ശാരീരികമായ പല വേദനകൾക്കും കാരണമെന്ന് “പെയിൻ മാനേജ്മെന്റ്" എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്ത ഡോ. ഷകീൽ ക്യാമ്പ് അംഗങ്ങളെ ഓർമ്മിപ്പിച്ചു.

‘കഥകേൾക്കാം ഒന്നിച്ചിരിക്കാം' എന്ന സെഷനിൽ ആദർശം വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്ന വഴികളും, അതിൽ ഉറച്ചു നിൽക്കേണ്ടതിന്റെ അനിവാര്യതയും ഉണർത്തിക്കൊണ്ട് സയ്യദ് മുഹമ്മദ് ഹംറാസ് ക്ലാസ് എടുത്തു.

നസീർ പി.കെ., ലത്തീഫ് സി.എം., തൗസീഫ് അഷ്‌റഫ്, ഓ.വി. ഷംസീർ, അബ്ദുസ്സലാം, ബിർഷാദ് ഗനി, നഫ്സിൻ, സാദിഖ് ബിൻ യഹ്‌യ, ഫഖ്‌റുദീൻ അലി അഹ്‌മദ്, സുഹൈൽ ബിൻ സുബൈർ, ലത്തീഫ് അലിയമ്പത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

േ്്േ

article-image

ിേ്ി

You might also like

Most Viewed