പ്രമുഖ വ്യവസായി ഡോ. ബി രവി പിള്ളയെ നോർക്കാ റൂട്സ് ആദരിച്ചു


ബഹ്‌റൈൻ രാജാവിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി നൽകി ആദരിച്ച പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. ബി രവി പിള്ളയെ നോർക്കാ റൂട്സിന്റെ നേതൃത്വത്തിൽ ആദരിച്ചു.

തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച രവിപ്രഭ സ്നേഹസംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള മുഖ്യാതിഥിയായി.

നടൻ മോഹൻ ലാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബഹ്റൈൻ മന്ത്രി ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, യുഡിഎഫ് കൺവീനർ എം എം ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, വിവിധ പാർട്ടികളുടെ നേതാക്കൾ തുടങ്ങി പ്രമുഖ വ്യക്തികൾ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം സമർപ്പിച്ചു.

സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ജി രാജ്മോഹൻ സ്വാഗതവും വർക്കിങ് ചെയർമാൻ ഇ എം നജീബ് നന്ദിയും പറഞ്ഞു. ചടങ്ങിൽ
രവിപിള്ളയുടെ 'രവിയുഗം' എന്ന ആത്മകഥയുടെ കവർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ടാഗോർ തിയറ്റർ വളപ്പിൽ രവിപ്രഭ ഫോട്ടോ എക്സിബിഷൻ, പെയിന്റിങ് മത്സര വിജയികളുടെ പെയിന്റിങ് പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.

article-image

ി്േി

You might also like

Most Viewed