വാഹനങ്ങൾ വിൽപനക്കും വാങ്ങാനും സർക്കാർ പ്ലോട്ടുകൾ അനുവദിക്കുന്നതിനുള്ള നിർദ്ദേശത്തിന് അംഗീകാരം


ബഹ്റൈനിൽ പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ വിൽപനക്കും വാങ്ങാനും സർക്കാർ പ്ലോട്ടുകൾ അനുവദിക്കുന്നതിനുള്ള നിർദേശത്തിന് മുഹറഖ് മുനിസിപ്പൽ കൗൺസിലർമാരുടെ പിന്തുണ. ഗതാഗതക്കുരുക്കും അനിയന്ത്രിതമായ വാഹന വ്യാപാരവും പരിഹരിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായാണ് ഈ നിർദേശത്തെ കണക്കാക്കുന്നത്.

സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ബസെമ മുബാറക്കിൻറെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് പാർലിമെന്റിൽ ഈ നിർദേശം സമർപ്പിച്ചിരിക്കുന്നത്. മുഹറഖ് മുനിസിപ്പൽ കൗൺസിലിൽ ഇന്നലെ നടന്ന പ്രതിവാര യോഗത്തിലാണ് കൗൺസിലർമാർ ഇതിനെ പിന്തുണച്ചത്.

article-image

്ിേ്ി

You might also like

Most Viewed