വിദേശ ഡോക്ടർമാരെ മാറ്റി സ്വദേശി ഡോക്ടർമാരെ നിയമിക്കണമെന്ന് ബഹ്റൈൻ
ബഹ്റൈനിലെ ഗവൺമെന്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വിദേശ ഡോക്ടർമാർക്ക് പകരം ജോലിയിൽ നിന്ന് വിരമിച്ച സ്വദേശി ഡോക്ടർമാരെ നിയമിക്കണമെന്ന നിർദേശം പാർലിമെന്റിൽ ഉന്നയിച്ച് എംപിമാർ. പാർട്ട് ടൈം ആയോ, സമയബന്ധിതമായോ ആയി സ്വദേശി ഡോക്ടർമാർക്ക് ജോലി നൽകാനാണ് മറിയം അൽ ദീൻ എംപി ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നും ഇത് സ്വദേശിവത്കരണത്തിന് തടസമാകുമെന്നുമാണ് അവരുടെ വാദം.
വർഷങ്ങളുടെ അനുഭവ പരിചയമുള്ള സ്വദേശി ഡോക്ടർമാരുടെ കഴിവുകൾ ഇതിലൂടെ ഉപയോഗിക്കാൻ സാധിക്കുമെന്നും അവർ പറയുന്നു. ഡോ അലി അൽ നുയമി, അലി അൽ ദോസ്റി, ഖാലിദ് ബുനാഖ്, അഹ്മദ് അൽ മുസലം എന്നീ എംപിമാരും നിർദേശത്തെ പിന്തുണച്ചിട്ടുണ്ട്. വിദേശികളായ സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് അമിതമായ വേതനം നൽകേണ്ടിവരുന്നുണ്ടെന്നും എംപിമാർ വാദിക്കുന്നു. വിരമിച്ച സ്വദേശി ഡോക്ടർമാരിൽ പലർക്കും സ്വകാര്യആശുപത്രിയിൽ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും അവർ പറയുന്നു.
േ്ിേ്ി