സി.ബി.എസ്.ഇ ക്ലസ്റ്റർ ബഹ്‌റൈൻ ചാപ്റ്റർ സ്‌പോർട്‌സ് മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ മികവ് തെളിയിച്ചു
സി.ബി.എസ്.ഇ ക്ലസ്റ്റർ ബഹ്‌റൈൻ ചാപ്റ്റർ സ്‌പോർട്‌സ് മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ മികവ് തെളിയിച്ചു. ചെസിൽ അണ്ടർ-14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഒന്നാം സ്ഥാനം നേടി. സഞ്ജന സെൽവരാജ്, ധ്രുവി ശ്രീകാന്ത് പാണിഗ്രഹി, ഉമ ഈശ്വരി, ജാനറ്റ് ജോർജ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ റിച്ച ആൻ ബിജു, മെർലിൻ ജെമിനിച്ചൻ , ജെസീക്ക ആൻ പ്രിൻസ്, അലക്‌സിയ വിനോദ് തോമസ് എന്നിവരടങ്ങുന്ന ചെസ് ടീം രണ്ടാം സ്ഥാനം നേടി. യദു നന്ദൻ, വൈഷ്ണവ് സുമേഷ്, കാശിനാഥ് കെ. സിൽജിത്ത്, ദക്ഷ് പ്രവീൺ ഗാഡി പി എന്നിവരടങ്ങുന്ന ചെസ് അണ്ടർ-14 ആൺകുട്ടികളുടെ ടീമും രണ്ടാം സ്ഥാനം നേടി.
കൂടാതെ, ചെസ് അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിലും സ്‌കൂൾ ടീം രണ്ടാം സ്ഥാനം നേടി. മുഹമ്മദ് യാസിർ നജീം, വികാസ് ശക്തിവേൽ, ശ്രീറാം പനീർസെൽവം, ധ്യാൻ മുരളീകൃഷ്ണൻ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്. ബാസ്കറ്റ്ബാളിൽ, അണ്ടർ 19 പെൺകുട്ടികളുടെ ടീം മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനത്തെത്തി. അമീറ സോയ, ലിയ ബിജു, നൂപുര അശോക്, തൻവീ നാഗ, ഷുമവർത്തിനി, ശ്രുതി സുരേഷ്, ഗായത്രി ഉള്ളാട്ടിൽ, ഫാത്തിമ ഷഷ്‌മീൻ, കിഫ സിദ്ദിഖി, ജാനകി സജികുമാർ, ഗാനിയ സിദ്ദീഖി, ഫൈഗ വിമൽ എന്നിവരായിരുന്നു ടീം അംഗങ്ങൾ.
ബാഡ്മിന്റൺ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.
സൈറ റോസ് അനീഷ്, അലീന മേരി, നെലിയ ഹറം, സെബ ചാക്കോ സലാജി എന്നിവരുൾപ്പെടെ അണ്ടർ-19 ഗേൾസ് ടീം രണ്ടാം സ്ഥാനം നേടി. സഞ്ജയ് കുമാർ പുല്ലാനി, അലൻ തോമസ്, പ്രണവ് നായർ, ശ്രീനാഥപത്മനാഭൻ എന്നിവർ അണ്ടർ-17 ആൺകുട്ടികളുടെ ടീം രണ്ടാം സ്ഥാനം നേടി.
അണ്ടർ-19 ആൺകുട്ടികളുടെ വിഭാഗത്തിൽ, ദേവദർശ്, സായ് ശ്രീനിവാസ്, സാകേത് സലേഷ്, ധൻ ശ്യാം എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനം നേടി.
ടേബിൾ ടെന്നിസിൽ, അണ്ടർ-17 ആൺകുട്ടികളുടെ സ്‌കൂൾ ടീം രണ്ടാം സ്ഥാനം നേടി. അഭിനവ് മുരളീധരൻ , ജോയൽ ഡെന്നി പുലിക്കോട്ടിൽ, ഡാൻ മാത്യൂസ്, ആൽഡ്രിൻ വിജു എന്നിവരടങ്ങുന്ന ടീമാണ് രണ്ടാം സ്ഥാനം നേടിയത്.
ധെയ് ഷാ, ജോബ് പ്രകാശ്, മുഹമ്മദ് ഫൈസൽ വൈ, ഫാഹിം എന്നിവരടങ്ങിയ അണ്ടർ-19 ആൺകുട്ടികളുടെ ടീമും ടേബിൾ ടെന്നിസിൽ രണ്ടാം സ്ഥാനം നേടി.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥികളെയും വകുപ്പ് മേധാവി ശ്രീധർ ശിവയുടെ നേതൃത്വത്തിലുള്ള കായിക പരിശീലകരെയും അഭിനന്ദിച്ചു.
dfdsf