അനധികൃതമായി പിടിച്ച 55 കിലോ ചെമ്മീനുമായി മൂന്ന് മത്സ്യത്തൊഴിലാളികൾ പിടിയിൽ
രാജ്യത്ത് നിരോധനം നിലനിൽക്കെ അനധികൃതമായി പിടിച്ച 55 കിലോ ചെമ്മീനുമായി മൂന്ന് മത്സ്യത്തൊഴിലാളികൾ പിടിയിലായി. കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെയാണ് നിയമലംഘനം നടത്തിയവരെ പിടികൂടിയത്.
ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചെമ്മീൻ പിടിക്കുന്നതിന് പുറമെ വ്യാപാരം നടത്തുന്നതിനും രാജ്യത്ത് നിലവിൽ വിലക്കുണ്ട്.
ഫെബ്രുവരി ഒന്നുമുതൽ ജൂലൈ 31 വരെ ആറ് മാസത്തേക്കാണ് പൂർണ നിരോധനം ഏർപ്പെടുത്തിയത്. മത്സ്യസമ്പത്ത് സംരക്ഷിക്കുക, സമുദ്രവിഭവങ്ങൾ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
dsfgdg