ബഹ്റൈനിൽ നിന്ന് വിദേശത്തേക്ക് ബാങ്ക് ട്രാൻസ്ഫർ വഴിയുള്ള പണമിടപാട് സംബന്ധിച്ച നിർദ്ദേശത്തിന് അംഗീകാരം
ബഹ്റൈനിൽ നിന്ന് വിദേശത്തേക്ക് ബാങ്ക് ട്രാൻസ്ഫർ വഴി പണമയക്കുമ്പോൾ 48 മണിക്കൂർ കഴിഞ്ഞ് മാത്രമേ അത് ചെയ്യാവൂ എന്ന ഒരു നിർദേശം ബഹ്റൈൻ പാർലിമെന്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരിക്കുകയാണ്.
വർദ്ധിച്ചുവരുന്ന ഓൺലൈൻ സൈബർ ആക്രമണങ്ങളെ ചെറുക്കാൻ ഇത് സഹായിക്കുമെന്നാണ് എംപിമാർ പറയുന്നത്. കൂടാതെ ഉപഭോക്താക്കളിൽ എത്തുന്നതിന് മുമ്പായി തന്നെ ഓൺലൈൻ സ്കാം മെസേജുകളെ ഇല്ലാതാക്കാനുള്ള നടപടികൾ ടെലിക്കോം കമ്പനികൾ സ്വീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
ഹസൻ ഇബ്രാഹിം എം പിയാണ് ഇത് സംബന്ധിച്ച നിർദേശം മുമ്പോട്ട് വെച്ചത്.
asdsd